24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട് 4 കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
Uncategorized

പാലക്കാട് 4 കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ വിനീഷും, റെനിലും കോൺഗ്രസ് മുൻ പഞ്ചയത്തംഗങ്ങളാണ്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

Related posts

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുസുകി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കേറി; മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരനെന്ന് നാട്ടുകാർ

Aswathi Kottiyoor

വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox