24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ചാലക്കുടിയിലെ ഭീഷണി പ്രസംഗം; എസ്എഫ്ഐ നേതാവ് ഹസ്സൻ മുബാറക്കിനെതിരെ കേസ്
Uncategorized

ചാലക്കുടിയിലെ ഭീഷണി പ്രസംഗം; എസ്എഫ്ഐ നേതാവ് ഹസ്സൻ മുബാറക്കിനെതിരെ കേസ്

തൃശൂർ: ചാലക്കുടിയിലെ ഭീഷണി പ്രസംഗത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്കിനെതിരെ കേസെടുത്തു. ചാലക്കുടി പൊലീസാണ് കേസെടുത്തത്. നേരത്തെ, ഭീഷണി പ്രസംഗത്തിൽ കേസെടുക്കാത്തത് വിവാദമായിരുന്നു. വിമർശനം ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെയാണ് ചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന് ഹസ്സൻ മുബാറക്കി ഭീഷണി മുഴക്കിയത്. ചാലക്കുടി എസ്ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് ഹസൻ മുബാറക് പറഞ്ഞിരുന്നു. എസ്ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. എസ്ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവര്‍ഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയിൽ പ്രകടനം നടത്തുന്നതിനിടയിലാണ് ഭീഷണി പ്രസംഗമുണ്ടായത്.

Related posts

പതിമൂന്നുകാരനെ പീഡിപ്പിച്ച മതപ്രഭാഷകൻ ഷാക്കിർ ബാഖവി അറസ്റ്റിൽ

Aswathi Kottiyoor

മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

കൊൽക്കത്ത ഹൈക്കോടതി വിധി, മതത്തിന്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox