27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘നിന്റെയൊന്നും ഔദാര്യമല്ല പൊലീസ് ജോലി, അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചതാണ്’; ഭീഷണിക്ക് മറുപടിയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
Uncategorized

‘നിന്റെയൊന്നും ഔദാര്യമല്ല പൊലീസ് ജോലി, അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചതാണ്’; ഭീഷണിക്ക് മറുപടിയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

പൊലീസിന് എതിരായ അക്രമങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസിൻ്റെ സമചിത്തത ദൗർബല്യമായി കാണരുതെന്നും ഈ സഹനം രാജ്യത്ത് കേരളാ പൊലീസിന് മാത്രമാണെന്നും ജനറൽ സെക്രട്ടറി സി ആർ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു. തരംതാണ ഭീഷണികളെ നിയമപരമായി നേരിടുമെന്നും നിൻ്റെയൊന്നും ഔദാര്യമായി കിട്ടിയതല്ല പൊലീസ് ജോലിയെന്നും അദ്ദേഹം കുറിച്ചു.

സി.ആർ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

” ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം “
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ വ്യത്യസ്ഥങ്ങളായ സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമായി ചില അതിക്രമങ്ങളും നടന്നു വരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നടന്നു വരുന്ന ഈ പ്രകടനങ്ങളിൽ ചിലരെങ്കിലും അന്യായമായ ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി വരുന്നു.

ജനാധിപത്യത്തിൽ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും അനിവാര്യമാണ്. അത് ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടേയും അവകാശവുമാണ്. ഇത്തരം അവകാശ പോരാട്ടങ്ങൾ മറ്റൊരുവന്റെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലേക്ക് മാറിയാൽ അത് നിയന്ത്രിക്കുന്നതിന്, അനിയന്ത്രിതമായി മാറി അക്രമാസക്തമായാൽ അത് നേരിടുന്നതിന് നിയമപരമായി ചുമതലപ്പെട്ട വിഭാഗമാണ് പോലീസ്. അങ്ങനെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെടുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ വലിയ ആക്രമണം നടത്തി പരിക്കേൽപ്പിച്ചിട്ട് പോലും സർവ്വവും സഹിച്ച് സെക്രട്ടറിയേറ്റ് നടയിൽ ഡൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ കേരള സമൂഹം കണ്ടതാണ്. കോഴിമുട്ടയുടെ തോടിനുള്ളിൽ കുരുമുളക് പൊടി നിറച്ചുകൊണ്ടുവന്ന് പോലീസിന് നേരേ എറിയുന്ന അനുഭവം പോലും ഉണ്ടായി. ഇത്തരം സഹനങ്ങൾ ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴില്ല എന്നതും ഇത്തരക്കാർ ചിന്തിക്കേണ്ടതാണ്. ഉയർന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെ നമ്മുടെ പോലീസ് കൈകാര്യം ചെയ്തു വരുന്നു. എന്നാൽ അതിനെ ദൗർബല്യമായി കണ്ട് ഇത്തരക്കാർ കൂടുതൽ ആക്രമണകാരികളായി മാറുമ്പോഴാണ് പലപ്പോഴും ഒരു പരിക്കും ഉണ്ടാക്കാത്ത, ജനക്കൂട്ടത്തെ പിരിച്ചു വിടാൻ മാത്രമായി ഉപയോഗിക്കുന്ന ജലപീരങ്കി, ടിയർ ഗ്യാസ് എന്നിവ ഉപയോഗിക്കേണ്ടി വരുന്നത്. തീരെ നിവർത്തി ഇല്ലാത്ത സാഹചര്യത്തിലാണ് ലത്തി പോലും വീശേണ്ടി വരുന്നത്.

Related posts

‘മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’; കണ്ണൂരിലും വിമർശനം

Aswathi Kottiyoor

പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

45 ലക്ഷം വരെ നൽകി, വര്‍ഷം പലത് കഴിഞ്ഞു, ജോലിയില്ല: അധ്യാപകരുടെ പരാതിയിൽ സ്കൂൾ മാനേജർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox