24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • രണ്ട് ഗര്‍ഭപാത്രം, രണ്ടിലും കുഞ്ഞ്; ഒടുവില്‍ മുപ്പത്തിരണ്ടുകാരി പ്രസവിച്ചു…
Uncategorized

രണ്ട് ഗര്‍ഭപാത്രം, രണ്ടിലും കുഞ്ഞ്; ഒടുവില്‍ മുപ്പത്തിരണ്ടുകാരി പ്രസവിച്ചു…

മെഡിക്കല്‍ ചരിത്രത്തില്‍ അപൂര്‍വമെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പല കേസുകളും നമ്മള്‍ മനുഷ്യരുടെ അറിവുകള്‍ക്കും നേട്ടങ്ങള്‍ക്കുമെല്ലാം അപ്പുറത്ത് നില്‍ക്കുന്ന അത്ഭുതങ്ങളാണ്. എങ്ങനെയാണിത് സംഭവിക്കുക എന്ന അടിസ്ഥാന ചോദ്യം മുതലങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്കൊന്നും ആശ്ചര്യമില്ലാതെ ഉത്തരം പറയാൻ ശാസ്ത്രത്തിന് തന്നെ മടി തോന്നുംവിധത്തിലുള്ള കേസുകള്‍.ഇപ്പോഴിതാ സമാനമായൊരു കേസ് കൂടി ആഗോളശ്രദ്ധ നേടുകയാണ്. അപൂപര്‍വങ്ങളില്‍ അപൂര്‍വം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. യുഎസിലെ അലബാമ സ്വദേശിയായ മുപ്പത്തിരണ്ടുകാരിയായ കെല്‍സി ഹാച്ചര്‍.

പതിനേഴ് വയസ് മുതല്‍ തന്നെ കെല്‍സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് ഗര്‍ഭപാത്രമുള്ള യുവതി എന്നതായിരുന്നു കെല്‍സിയെ ശ്രദ്ധേയയാക്കിയത്. അത്യപൂര്‍വമായി മാത്രം സ്ത്രീകളില്‍ കണ്ടുവരുന്നൊരു പ്രതിഭാസം. ഇത് മറ്റ് കാര്യപ്പെട്ട പ്രശ്നങ്ങള്‍ കെല്‍സിയിലുണ്ടാക്കിയില്ലെങ്കിലും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകളുണ്ടാകാമെന്നത് സ്വാഭാവികമായും ഏവരുടെയും ആശങ്കയായിരുന്നു.

ശേഷം ഇപ്പോള്‍ മുപ്പത്തിരണ്ടാം വയസില്‍ തന്‍റെ രണ്ട് ഗര്‍ഭപാത്രത്തിലും ഉദയം കൊണ്ട രണ്ട് ജീവനുകളെയും കെല്‍സി പ്രസവിച്ച് ലോകത്തിന് സമ്മാനിച്ചിരിക്കുന്നു എന്ന ആഹ്ളാദകരമായ വാര്‍ത്തയാണ് വരുന്നത്. ഗര്‍ഭിണിയാണെന്ന് മനസിലാക്കിയതോടെ ഇവര്‍ വിശദപരിശോധനയ്ക്ക് വിധേയയായിരുന്നു.

വൈകാതെ തന്നെ രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളതെന്നും, ഇവര്‍ രണ്ട് ഗര്‍ഭപാത്രത്തിലായാണ് ഉള്ളതെന്നും വ്യക്തമായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായാണ് കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് പ്രസവം എന്ന പ്രത്യേകതയും കെല്‍സിയുടെ കേസിനുണ്ട്. രണ്ടും പെണ്‍കുഞ്ഞുങ്ങളാണ്.

ഏതായാലും പ്രസവശേഷം അമ്മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. മറ്റ് പ്രശ്നങ്ങളൊന്നും ഇവര്‍ക്കില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സന്തോഷകരമായ വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കെല്‍സി തന്നെ ഏവരുമായും പങ്കുവയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗര്‍ഭധാരണം നടന്നതിന് പിറകെ തന്നെ ഇത് വാര്‍ത്തയായിരുന്നു. അപകടകരമായ അവസ്ഥയാണ് ഇവര്‍ക്കുള്ളതെന്നും അന്ന് വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്ന വാര്‍ത്ത വരുന്നത് കേള്‍ക്കുന്നവരിലെല്ലാം ആശ്വാസവും സന്തോഷവും നിറയ്ക്കുന്നതാണ്.

Related posts

ഓണക്കിറ്റ് മഞ്ഞ കാര്‍ഡിന് മാത്രം; 5. 87 ലക്ഷം പേര്‍ക്ക് ലഭിക്കും

Aswathi Kottiyoor

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

പേരാവൂർ : ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി പിഴയിട്ടു.

Aswathi Kottiyoor
WordPress Image Lightbox