24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ക്രിസ്തുമസ് ആഘോഷം വർണ്ണാഭമാക്കി ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂൾ
Uncategorized

ക്രിസ്തുമസ് ആഘോഷം വർണ്ണാഭമാക്കി ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂൾ


ഗവണ്മെന്റ് യു പി സ്കൂൾ ചെട്ടിയാമ്പറമ്പിൽ ക്രിസ്തുമസ് ആഘോഷം നടന്നു. രാവിലെ കുട്ടികളുടെ വർണശബളമായ ക്രിസ്തുമസ് കരോൾ ചെട്ടിയാംപറമ്പ് സെന്റ്. ജോൺസ് ദി ബാപ്റ്റിക്സ് പള്ളിയിലേക്ക് പുറപ്പെട്ടു. പള്ളിയിൽ അച്ഛന്റെ നേതൃത്വത്തിൽ കുട്ടികളെ എതിരേറ്റ്‌ പള്ളിയിൽ സ്വീകരിച്ചു. തുടർന്ന് കരോൾ ഗാനം ആലപിച്ച് അച്ഛനെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം കുട്ടികൾക്ക് സന്ദേശം നൽകി. കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം നടത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബാബു സർ, പി ടി എ പ്രസിഡന്റ്‌ ശ്രീ ഷാജി ജോർജ്, വാർഡ് മെമ്പർ ശ്രീമതി ലീലാമ്മ ജോണി എന്നിവർ കുട്ടികൾക്ക് ആശംസകൾ നൽകി സംസാരിച്ചു.

Related posts

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി, കൊവിഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെ നീക്കം

അനിയൻ യുവാവിനെ മർദ്ദിച്ചുകൊന്നു, കുറ്റമേറ്റ് അമ്മ, പൊലീസ് ചോദ്യം ചെയ്യലിൽ പതറി

Aswathi Kottiyoor

പത്രത്തിൽ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസിൽ ശിക്ഷാ വിധി

Aswathi Kottiyoor
WordPress Image Lightbox