23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സബ്സിഡി സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി
Uncategorized

സബ്സിഡി സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി

തൃശ്ശൂര്‍: സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങള്‍ വാങ്ങാനെത്തിയത്.

Related posts

ക്ഷയരോഗ ബോധവൽകരണ പരിശീലനം ഇന്ന്

Aswathi Kottiyoor

നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; ജനന സമയം കുഞ്ഞ് കരഞ്ഞിരുന്നു; സൺഷേഡിലും, സ്റ്റെയർകേസിന് അടിയിലും കുട്ടിയെ സൂക്ഷിച്ചു

Aswathi Kottiyoor

സുഡാനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷൻ കാവേരി’; 500 പേർ തുറമുഖത്ത്

Aswathi Kottiyoor
WordPress Image Lightbox