24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കടുത്ത തീരുമാനവുമായി ഗുസ്തി താരം സാക്ഷി മാലിക്, പൊട്ടിക്കരഞ്ഞ് വിരമിക്കൽ പ്രഖ്യാപനം
Uncategorized

കടുത്ത തീരുമാനവുമായി ഗുസ്തി താരം സാക്ഷി മാലിക്, പൊട്ടിക്കരഞ്ഞ് വിരമിക്കൽ പ്രഖ്യാപനം

ദില്ലി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെ കടുത്ത തീരുമാനവുമായി ഗുസ്തി താരം സാക്ഷി മാലിക്. വാര്‍ത്താ സമ്മേളനത്തില്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക് പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയി.ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്‍റെങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടിവരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു. രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത് പ്രസിഡന്‍റായത് ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ്‌ കുമാർ സിംഗ് പ്രസിഡന്‍റാവുന്നതാണ്.

Related posts

ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി

Aswathi Kottiyoor

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ട; ആര്യാടൻ ഷൗക്കത്തിന് വിലക്ക്

Aswathi Kottiyoor

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox