24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ; വടക്കന്‍ കേരളത്തിലെ ഏക ബസിലിക്ക
Uncategorized

മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ; വടക്കന്‍ കേരളത്തിലെ ഏക ബസിലിക്ക

കോഴിക്കോട്: മലബാറിലെ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഇടമായ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്ര(മാഹി പള്ളി, മാഹി സെയ്ൻറ് തെരേസാ തീർഥാടന കേന്ദ്രം)ത്തെ ബസിലിക്കയായി ഉയർത്തി.

ഫ്രാൻസിസ് മാർപാപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് കോഴിക്കോട് രൂപത വാർത്താകുറിപ്പിലൂടെ അറിയിച്ചു. ശതാബ്ദിയുടെ നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച അംഗീകാരവും ക്രിസ്മസ് സമ്മാനവുമായി ഇതിനെ സ്വീകരിക്കുന്നതായി രൂപത പ്രതികരിച്ചു.

വടക്കൻ കേരളത്തിൽ ഇതുവരെയും ഒരു ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടില്ല. ഇതോടെ മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി പള്ളി അറിയപ്പെടും. തൃശൂർ കഴിഞ്ഞാൽ വടക്കൻ കേരളത്തിൽ ഒരു ബസിലിക്കപോലും ഇല്ലയെന്നതാണ് ശ്രദ്ധേയം.റോമൻസഭയുമായുംVo വൈഫൈകത്തോലിക്കാസഭയുടെ അധികാരിയായ മാർപാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവമാ ആരാധനാക്രമത്തിൻ്റെ കേന്ദ്രവുമാണ്ബസിലിക്കകൾ. ആരാധനാക്രമം,
കൂദാശകൾ, സൗന്ദര്യം, വലുപ്പം, പ്രശസ്തി,ദൗത്യം, പ്രാചീനത, അന്തസ്,ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ,കലാപരമായ മൂല്യം എന്നിവയെല്ലാം
പരിഗണിച്ച ശേഷമാണ് ദേവാലയത്തെ മാർപാപ്പ ബസിലിക്കയായി ഉയർത്തുന്നത്.

സെന്റ് പീറ്റേഴ്സ്, സെന്റ് ജോൺ ലാറ്ററൻ, സെന്റ് മേരി മേജർ, സെന്റ് പോൾ എന്നിങ്ങനെ ലോകത്ത് നാല് പ്രധാന മേജർ ബസിലിക്കകളാണുള്ളത്. ഇവയെല്ലാം റോമിലുമാണ്. മറ്റെല്ലാ ബസിലിക്കകളും മൈനർ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ അർത്തുങ്കൽ ബസിലിക്ക, വല്ലാർപ്പാടം ബസിലിക്ക, തൃശൂർ പുത്തൻപ്പള്ളി പരിശുദ്ധ വ്യാകുലമാതാവിൻ്റെ ബസിലിക്ക എന്നിവ ഇതിന് ഉദാഹരമാണ്.

ഒരു ദേവാലയം ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങൾ മാഹി പള്ളിയിൽ പ്രദർശിപ്പിക്കും
1.കുട

മഞ്ഞയും ചുവപ്പും(പരമ്പരാഗത പേപ്പൽ നിറങ്ങൾ) വരകളാൽ രൂപകൽപന ചെയ പട്ടുമേലാപ്പിന്റെ്റെ കുട മാർപാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.

2.മണികൾ

പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാൻ ബസിലിക്കയിൽ ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മണികൾ മധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തും മാർപാപ്പയുടെ ഘോഷയാത്രകളിൽ പരിശുദ്ധപിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു.

3.പേപ്പൽ കുരിശിൻ്റെ താക്കോലുകൾ

മാർപാപ്പയുടെ പ്രതീകമാണിത്. ക്രിസ്തു പത്രോസിന് നൽകിയ വാഗ്‌ാനത്തെ ഇത് സൂചിപ്പിക്കുന്നു.

Related posts

എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

Aswathi Kottiyoor

ചാലക്കുടി സ്വദേശിയായ മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല

ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox