27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പ്രിയ വിദ്യാഭ്യാസ മന്ത്രിക്ക്…; ഒന്നും രണ്ടുമല്ല, ഒരുങ്ങുന്നത് 1000 ആശംസാകാർഡുകൾ, വെറും കാര്‍ഡ‍ുകളുമല്ല!
Uncategorized

പ്രിയ വിദ്യാഭ്യാസ മന്ത്രിക്ക്…; ഒന്നും രണ്ടുമല്ല, ഒരുങ്ങുന്നത് 1000 ആശംസാകാർഡുകൾ, വെറും കാര്‍ഡ‍ുകളുമല്ല!

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നൽകുന്നതിനായി പുതുവർഷ സന്ദേശമെഴുതിയ ആയിരം കാർഡുകൾ തയ്യാറാകുന്നു. കലവൂർ സർക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ആശംസാ കാർഡുകള്‍ തയ്യാറാക്കുന്നത്. കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന നിലയിൽ ചിത്രങ്ങളായും സാഹിത്യരൂപങ്ങളായുമാണ് കാർഡ് ഒരുക്കുന്നത്. രചനാ പ്രക്രിയയിൽ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.

അതേസമയം, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം പാലിക്കണമെന്ന് ഇത്തവണ കര്‍ശന നിര്‍ദേശമുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇടവകകള്‍, പള്ളികള്‍, മറ്റു സ്ഥാപനങ്ങള്‍ , വിവിധ സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകള്‍, കമാനങ്ങള്‍ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയായിരിക്കണം.

ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുക, വേദികള്‍ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവ നിര്‍ദേശങ്ങളും പാലിക്കണം. ആഘോഷ പരിപാടികളില്‍ നിരോധിത ഉല്‍പന്നങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related posts

സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണ സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥരും

Aswathi Kottiyoor

ബാങ്കിൽ നിന്ന് 26 കിലോ സ്വർണം തട്ടിയ സംഭവം; പ്രതി തട്ടിപ്പ് നടത്തിയത് 40 പവനിൽ കൂടുതൽ പണയം വെച്ച അക്കൗണ്ടുകളിൽ

Aswathi Kottiyoor

കളിക്കളം നിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ കയ്യാങ്കളി; വനിതാ പഞ്ചായത്തംഗങ്ങളെ മർദ്ദിച്ചെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox