24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാറില്‍ 16 ലിറ്റർ ചാരായവുമായി രണ്ട് പേര്‍ പിടിയിൽ; ക്രിസ്തുമസ് – ന്യൂ ഇയർ ഡ്രൈവ് കര്‍ശനമാക്കി എക്സൈസ്
Uncategorized

കാറില്‍ 16 ലിറ്റർ ചാരായവുമായി രണ്ട് പേര്‍ പിടിയിൽ; ക്രിസ്തുമസ് – ന്യൂ ഇയർ ഡ്രൈവ് കര്‍ശനമാക്കി എക്സൈസ്

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി തിരുവനന്തപുരത്ത് രണ്ടു പേർ പിടിയിലായി. ക്രിസ്തുമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരള എക്സൈസ് മൊബൈൽ ഇന്റര്‍വെൻഷൻ യൂണിറ്റ് എക്സൈസ് ഇൻസ്‍പെക്ടർ കെ ശ്യംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക വാഹന പരിശോധനയിലാണ് നടപടി. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാനെയും (47) നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമി(35)നെയും ആണ് അറസ്റ്റ് ചെയ്തത്.

കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി ഇവര്‍ രണ്ടു പേരും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ ബി.വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശങ്കർ, എം.വിശാഖ്, കെ.ആർ. രജിത്ത്, ഹരിപ്രസാദ്.എസ്, സുജിത്ത്.വി.എസ്, അനീഷ്.വി.ജെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

‘വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം’; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

‘വിളിച്ചിട്ട് ഓഫീസിൽ ആരും ഫോണെടുത്തില്ല’; യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ

Aswathi Kottiyoor

വയനാട് ഉരുൾപൊട്ടൽ ; ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

Aswathi Kottiyoor
WordPress Image Lightbox