24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘ഇത്തരം വേദികള്‍ ജനങ്ങള്‍ക്കുവേണ്ടി’; നവകേരള സദസില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്
Uncategorized

‘ഇത്തരം വേദികള്‍ ജനങ്ങള്‍ക്കുവേണ്ടി’; നവകേരള സദസില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്

ആറ്റിങ്ങലിലെ നവകേരള സദസില്‍ കോണ്‍ഗ്രസ് നേതാവും പങ്കെടുക്കും. തിരുവനന്തപുരം ഡി സി സി അംഗം എംഎസ് ബിനുവാണ് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നത്. നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് എംഎസ് ബിനു.തന്റെ ഡിവിഷനിലെ ഒരു കുട്ടിയുടെ സര്‍ജറിക്ക് 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും അക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാണ് പ്രഭാത യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ബിനുവിന്റെ പ്രഥമ പരിഗണന. ബഡ്ജറ്റ് ഇതിനോടകം വകയിരുത്തിയിട്ടുള്ള നെടുമങ്ങാട് നാലുവരി പാത വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ട് വീണ്ടും പുനഃസ്ഥാപിക്കണമെന്നും ബിനു പറയുന്നു.

പ്രതിപക്ഷം നവകേരള സദസ് പാടെ ബഹിഷ്‌കരിച്ചിരിക്കുന്നുവെന്ന ചോദ്യത്തോട്, ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരം ജനകീയ സദസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നായിരുന്നു ബിനുവിന്റെ പ്രതികരണം.

Related posts

കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചത്; ഫൊറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല’.*

Aswathi Kottiyoor

ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം മോശം സാഹചര്യത്തില്‍ കണ്ടെന്ന് ഭര്‍ത്താവ്; ഉടന്‍ തീ കൊളുത്തി കൊന്നു

Aswathi Kottiyoor

രക്ഷാ ദൗത്യത്തിന് സൈന്യം, ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിൽ; ടെറിട്ടോറിയൽ ആർമിയും വയനാട്ടിലെത്തും

Aswathi Kottiyoor
WordPress Image Lightbox