23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മൊത്തം 143 പേർക്ക് സസ്പെൻഷൻ, ഇനി കേരളത്തിൽ നിന്നും ലോക്സഭയിൽ രണ്ടേ രണ്ടുപേർ മാത്രം!
Uncategorized

മൊത്തം 143 പേർക്ക് സസ്പെൻഷൻ, ഇനി കേരളത്തിൽ നിന്നും ലോക്സഭയിൽ രണ്ടേ രണ്ടുപേർ മാത്രം!

ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പാർലമെന്‍റിൽ നിന്നും ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടത് 143 പേർ. മൂന്ന് ദിവസങ്ങളിലായാണ് ഇത്രയധികം എം പിമാരെ പാർലമെന്‍റിന്‍റെ ഇരു സഭകളിൽ നിന്നായി സസ്പെൻഡ് ചെയ്തത്. ആദ്യ ദിനം 92 പേർക്കും ഇന്നലെ 49 പേർക്കും ഇന്ന് 2 പേർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. ലോക് സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള എം പിമാരായ എ എം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇതോടെ കേരളത്തിൽ നിന്നുള്ള ലോക്സഭ അംഗങ്ങളിൽ ഇനി രണ്ടുപേർ മാത്രമാകും ഈ സമ്മേളന കാലയളവിൽ സഭയിലുണ്ടാകുക. വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയും കോഴിക്കോട് ജനപ്രതിനിധി എം കെ രാഘവനും മാത്രമാണ് നിലവിൽ സസ്പെൻഷൻ ലഭിക്കാത്തത്.

Related posts

അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ കവി വീരാൻകുട്ടിയുമായി കുട്ടികൾ സാഹിത്യ സംവാദം നടത്തി

Aswathi Kottiyoor

ഏഷ്യൻ ഗെയിംസ്: ആര്‍ച്ചറിയില്‍ പുരുഷന്‍മാര്‍ക്കും സ്വര്‍ണം, സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ

Aswathi Kottiyoor

56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്ത അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

Aswathi Kottiyoor
WordPress Image Lightbox