• Home
  • Uncategorized
  • നവജാതശിശുവിന്‍റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍; ഇന്ത്യക്കാരന്‍ നേപ്പാളില്‍ അറസ്റ്റില്‍
Uncategorized

നവജാതശിശുവിന്‍റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍; ഇന്ത്യക്കാരന്‍ നേപ്പാളില്‍ അറസ്റ്റില്‍

പ്ലാസ്റ്റിക് ബാഗില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതയായി നേപ്പാള്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നേപ്പാളിലെ മധേഷ് പ്രവിശ്യയിലെ സര്‍ലാഹി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇന്ത്യന്‍ക്കാരനായ ഹരീഷ് ചന്ദ്ര കുമാര്‍ സുദിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്.

ഹരീഷ് ചന്ദ്ര കുമാര്‍ സുദിയുടെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗ് പരിശോധനയ്ക്കിടെയാണ് പോലീസ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. നവജാത ശിശുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മലങ്കാവയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രക്ത ചന്ദനം കൈവശം വച്ചതിന് കാഠ്മണ്ടുവിന് സമീപത്ത് നിന്ന് നവാവുദ്ദീന്‍ ചൌധരി (22) എന്ന മറ്റൊരു ഇന്ത്യന്‍ പൌരനെയും നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ദില്ലിയില്‍ നിന്ന് ശനിയാഴ്ച ബസിലാണ് കാഠ്മണ്ടുവിലെത്തിയത്. പോലീസ് ബസില്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ നവാവുദ്ദീന്‍ ചൌധരിയുടെ ബാഗില്‍ നിന്നും 580 ഗ്രം രക്ത ചന്ദനം കണ്ടെത്തുകയായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്ത് കേസെടുത്തു.

Related posts

വിരാട് കോഹ്‌ലി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം അര്‍ഹിക്കുന്നില്ല: സഞ്ജയ് മഞ്ജരേക്കര്‍

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

Aswathi Kottiyoor

പടുകൂറ്റൻ സിഗരറ്റ് രൂപത്തിനു തീ കൊളുത്തി; മുറിവുകൾ ഉണങ്ങിയിട്ടും അക്ഷരയുടെ ഉള്ളു പൊള്ളുന്നു

Aswathi Kottiyoor
WordPress Image Lightbox