23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോക അറബിക് ദിനാചരണം: കാലിഗ്രാഫി എക്സിബിഷൻ ആരംഭിച്ചു.
Uncategorized

ലോക അറബിക് ദിനാചരണം: കാലിഗ്രാഫി എക്സിബിഷൻ ആരംഭിച്ചു.

ഉളിയിൽ: ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ ലോക അറബിക് ദിനാചരണ പരിപാടികൾ ആരംഭിച്ചു.

ഐഡിയൽ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോർഡ് മുൻ അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അൽ ബത്തീഖ് അറബിക് മാഗസിന്റെ പ്രകാശനം പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുസഫർ മുഹമ്മദ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു. ഡോ. പി. സലീം, പി.സി. മുനീർ മാസ്റ്റർ, വി.കെ. കുട്ടു എന്നിവർ ആശംസകൾ നേർന്നു.

അറബിക് കാലിഗ്രാഫി അക്കാദമിക് സെമിനാർ ഇന്ന് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ഓളം ഗവേഷകർ പേപ്പറുകൾ അവതരിപ്പിക്കും.

അക്കാദമിക് സെമിനാറിന്റെ ഉദ്ഘാടനം ജോർദാനിലെ വേൾഡ് ഇസ്ലാമിക് സയൻസ് ആന്റ് എജുക്കേഷൻ യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് കാലിഗ്രാഫി ആന്റ് ഖുർ ആനിക് മാനുസ്ക്രിപ്റ്റ് പ്രൊഫസർ ഡോ. നാസർ മൻസൂർ നിർവഹിക്കും.

Related posts

പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും, തമിഴ്‌നാട്ടില്‍ നടപ്പിലാക്കരുത്: വിജയ്

Aswathi Kottiyoor

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ട്ടമായി; വിദ്യാര്‍ഥി ജീവനൊടുക്കി

Aswathi Kottiyoor

നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്‍റെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്

Aswathi Kottiyoor
WordPress Image Lightbox