മത്സരത്തിനിടെ വള്ളം മറ്റൊരു വള്ളത്തിലേക്ക് തുഴഞ്ഞുകയറ്റിയുണ്ടായ അപകടത്തിൽ വന്മഴി പള്ളിയോടെ മറിഞ്ഞിരുന്നു. ഇതിലുണ്ടായിരുന്ന തുഴച്ചിലുകാരെ മുഴുവൻ രക്ഷിച്ചെങ്കിലും ഏറെ നേരം ആശങ്ക ഉയര്‍ന്നിരുന്നു. വര്‍ഷങ്ങൾക്ക് ശേഷം നടന്ന ജലമേളയുടെ നിറംകെടുത്തുന്ന നിലയിലാണ് പള്ളിയോടങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുകളുണ്ടായത്. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ജലമേളയിൽ എ ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിലാണ് ഇടശ്ശേരിമല പള്ളിയോടം ജേതാക്കളായിരുന്നത്. ബി ബാച്ചിൽ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. മന്നം സ്മാരക ട്രോഫിയാണ് ഇവര്‍ക്ക് നൽകിയത്. ഇതിൽ ഇടശേരി മല പള്ളിയോടത്തിന്റെ ട്രോഫി മാത്രമാണ് തിരികെ വാങ്ങുക.
- Home
- Uncategorized
- ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങും