24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി
Uncategorized

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. 2 ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗിഗമായി റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ :

ട്രെയിൻ നമ്പർ 16321 നാഗർകോയിൽ-കോയമ്പത്തൂർ ഡെയ്‌ലി എക്‌സ്പ്രസ്

ട്രെയിൻ നമ്പർ 19577 തിരുനൽവേലി-ജംനഗർ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

Train No. 22622 കന്യാകുമാരി-രാമനാഥപുരം ( രാമേശ്വരം) ട്രെയിൻ മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും

Train No. 16730 പുനലൂർ-മധുരൈ ഡെയ്‌ലി എക്‌സ്പ്രസും മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും

Train No. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ ഡെയ്‌ലി എക്‌സ്പ്രസ് നാഗർകോയിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

Train No. 16861 പുതുച്ചേരി-കന്യാകുമാരി വീക്ക്‌ലി എക്‌സ്പ്രസ് തലൈയുത്തിൽ സർവീസ് അവസാനിപ്പിക്കും.

Train No.16729 മധുരൈ-പുനലൂർ എക്‌സ്പ്രസ് നാഞ്ചി മണിയാച്ചി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

Train No:22668 കോയമ്പത്തൂർ ജംഗ്ഷൻ- നാഗർകോയിൽ ജംഗ്ഷൻ ഡെയ്‌ലി എക്‌സ്പ്രസ് വിരുദുനഗറിൽ സർവീസ് അവസാനിപ്പിക്കും.

Train No. 12633 ചെന്നൈ എഗ്മോർ-കന്യാകുമാരി ഡെയ്‌ലി എക്‌സ്പ്രസ് വിരുദുനഗർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

Train No. 12642 ഹസ്രത് നിസാമുദ്ദീൻ-കന്യാകുമാരി തിരുക്കുറൽ എക്‌സ്പ്രസ് കോവിൽപട്ടിയിൽ സർവീസ് അവസാനിപ്പിക്കും.

Train No 16792 പാലക്കാട് – തിരുനൽവേലി ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്‌സ്പ്രസ് അംബാസമുദ്രത്തിൽ സർവീസ് അവസാനിപ്പിക്കും.

Train No. 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി.

വഴിതിരിച്ചുവിട്ട ട്രെയിൻ

Train No. 16340 നാഗർകോയിൽ ജംഗ്ഷൻ-മുംബൈ സിഎസ്എംടി എക്‌സ്പ്രസ് നാഗർകോയിൽ ജംഗ്ഷനും സേലം ജംഗ്ഷനും മധ്യേ തിരുവനന്തപുരം സെൻട്രൽ- കൊല്ലം ജംഗ്ഷൻ-എറണാകുളം ടൗൺ- പാലക്കാട് ജംഗ്ഷൻ-ഈറോഡ് ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.

Related posts

ഡൽഹി ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

സഖാവ് സരോജിനിയുടെ വേർപാട് സംഘടനക്ക് നികത്താനാവാത്ത നഷ്ടം.

Aswathi Kottiyoor

മട്ടന്നൂർ ചാരായ നിർമാണത്തിന് വാഷ് സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox