23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അടക്കാത്തോട് നവജീവൻ അയൽക്കൂട്ടം ക്രിസ്മസ് രാവ് സംഘടിപ്പിച്ചു.
Uncategorized

അടക്കാത്തോട് നവജീവൻ അയൽക്കൂട്ടം ക്രിസ്മസ് രാവ് സംഘടിപ്പിച്ചു.

അടക്കാത്തോട് ടൗണിൽ പ്രവർത്തിക്കുന്ന നവജീവൻ അയൽക്കൂട്ടം ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഓഫീസിൽ നടന്നആഘോഷ രാവിൽ പ്രസിഡന്റ് ഈരയിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി സജി ജോസഫ് സ്വാഗതം പറഞ്ഞു. അടക്കാത്തോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദർ സെബിൻ ഐക്കര ത്താഴത്ത്ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് മെമ്പർമാരുടെ കരോൾ ഗാനമത്സരം നടന്നു. വിജയികളായവർക്ക് സമ്മാനങ്ങൾ കൈമാറി. എല്ലാ മെമ്പർ മാർക്കും ക്രിസ്മസ് സമ്മാനവും നൽകി ആഘോഷരാവിന് ജോ. സെക്രട്ടറി തിരുമനശ്ശേരി തോമസ് നന്ദിപറഞ്ഞു. സ്നേഹവിരുന്നോടുകൂടി ആഘോഷ രാവ് സമാപിച്ചു.

Related posts

രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

Aswathi Kottiyoor

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

Aswathi Kottiyoor

അന്തിമ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും

Aswathi Kottiyoor
WordPress Image Lightbox