24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Uncategorized

ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ചു. വളരെ ക്ഷുഭിതനായാണ് ഗവർണർ കാമ്പസിൽ പെരുമാറിയത്. നാടകീയ രംഗങ്ങളാണ് സർവകലാശാലയിൽ അരങ്ങേറുന്നത്. വൻ സുരക്ഷാ വലയത്തിലാണ് ഗവർണർ കാമ്പത്തിൽ എത്തിയത്. ജില്ലാ പൊലീസ് മേധാവിയെ രൂക്ഷ ഭാഷയിലാണ് ഗവർണർ വിമർശിച്ചത്.കാലിക്കറ്റ് സർവകലാശാലയിലെ ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നേരത്തേ പ്രതികരിച്ചത്. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഗവർണർ എത്തി ബാനർ അഴിപ്പിച്ചത്.

ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളതെന്നും ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാർ ഉണ്ടെന്നും ആർഷോ വിമർശിച്ചിരുന്നു. ഗവർണർക്ക് നിലവാരം ഇടിയുകയാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ട്. രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്ന് കരുതുന്നത് ശെരിയല്ല. ഗവർണർ തമാശ കഥാപാത്രം പോലെയായി മാറി. ആയിരക്കണക്കിന് പോലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ഗവർണറെ ആക്രമിക്കുന്നത് അജണ്ടയല്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

Related posts

‘പ്രതിരോധമാണ് പ്രധാനം; എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണം’; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യമന്ത്രി

Aswathi Kottiyoor

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം

Aswathi Kottiyoor

‘അഭിമാനം! കേരളത്തിന്റെ സ്വന്തം കെഎഎൽ, കന്യാകുമാരി മുതൽ കശ്മീർ വരെ ആരെൻഖിലൂടെ ‘ഈ ഓട്ടോ’ കുതിക്കും!’

Aswathi Kottiyoor
WordPress Image Lightbox