24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നടുറോഡില്‍ നിന്നത് ഒന്നരമണിക്കൂര്‍; അതിരപ്പിള്ളിയില്‍ ഗതാഗതം തടസപ്പെടുത്തി ‘കട്ടപ്പ’
Uncategorized

നടുറോഡില്‍ നിന്നത് ഒന്നരമണിക്കൂര്‍; അതിരപ്പിള്ളിയില്‍ ഗതാഗതം തടസപ്പെടുത്തി ‘കട്ടപ്പ’

തൃശൂര്‍: അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്കുപോസ്റ്റിന് സമീപം വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് തള്ളിയിട്ട് കട്ടപ്പ റോഡില്‍ നിന്നത് ഒന്നരമണിക്കൂറോളമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ സഞ്ചാരികളും പ്രദേശവാസികളും സ്ഥലത്ത് കുടുങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. അവധിദിനമായതിനാല്‍ അതിരപ്പിള്ളിയിലേക്ക് പോകാനെത്തിയ നിരവധി സഞ്ചാരികളാണ് റോഡില്‍ കുടുങ്ങി കിടന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി കട്ടപ്പ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം കട്ടപ്പ സ്വമേധയ കാടിനുള്ളിലേക്ക് കയറി പോവുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. 6

Related posts

കാറുകള്‍ പറപറന്നു, വീടുകള്‍ തകര്‍ത്തെറിഞ്ഞു; മിസിസിപ്പിയില്‍ നാശംവിതച്ച് ചുഴലിക്കാറ്റ്.*

Aswathi Kottiyoor

മഴ അലർട്ടുകളിൽ മാറ്റം, സംസ്ഥാനത്ത് 2 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, 8 ഇടത്ത് ഓറഞ്ച്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox