23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ചുണ്ടായ അപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു
Uncategorized

ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ചുണ്ടായ അപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം.ഈ സമയം അതുവഴിയെത്തിയ റവന്യൂമന്ത്രി കെ. രാജൻ സ്ഥലത്തെത്തി ഫയർഫോഴ്സിനെയും പൊലീസിനേയും വിവരം ധരിപ്പിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. പൊലീസും ഫയർഫോഴ്സും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് റവന്യൂമന്ത്രി മടങ്ങിയത്.

Related posts

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങി, ഒറ്റ സന്ദേശം; പാഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ഏഴ് മത്സ്യത്തൊഴിലാളികളെ

Aswathi Kottiyoor

വലിച്ചെറിയല്‍ മുക്ത നഗരസഭ; ഇരിട്ടി നഗരസഭാ ജനകീയ ഓഡിറ്റ്റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Aswathi Kottiyoor

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox