24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്‌ഐക്കാരെ…’; ‘വെല്ലുവിളിച്ച്’ അരിതാ ബാബു
Uncategorized

‘നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്‌ഐക്കാരെ…’; ‘വെല്ലുവിളിച്ച്’ അരിതാ ബാബു

ആലപ്പുഴ: നവകേരള സദസിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു. വരുന്ന മൂന്ന് ദിവസങ്ങളിലും ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്‌ഐക്കാരെയെന്ന് അരിതാ ബാബു പറഞ്ഞു.

അരിതാ ബാബുവിന്റെ കുറിപ്പ്: ”നവകേരള യാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ കരിങ്കൊടി സ്വീകരണം അരൂര്‍ നിയോജകമണ്ഡലത്തിലെ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് ഗംഗ ശങ്കര്‍ നല്‍കിയിട്ടുണ്ട്. അരൂരില്‍ വിവിധ ഇടങ്ങളില്‍ DYFI ഗുണ്ടകള്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പറയുകയാണ്, വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലൂടെ നീളം സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ DYFI കാരെ. നിങ്ങളുടെ അക്രമം കണ്ട് പിന്തിരിയുന്നവരെല്ലാം യൂത്ത് കോണ്‍ഗ്രസുകാര്‍. അത് ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും. അതുകൊണ്ടൊന്നും ഓര്‍മ്മിപ്പിക്കാം. ക്വിറ്റിന്ത്യാ സമര കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നേര്‍ക്ക് നേര്‍ സമരം ചെയ്ത നേതാക്കന്മാരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍.”

Related posts

‘അങ്ങനങ്ങ് പോകാൻ വരട്ടേ’; കാട്ടാക്കടയിൽ യുവാക്കളെത്തിയ കാർ തടഞ്ഞു, പരിശോധിച്ചപ്പോൾ എംഡിഎംഎയും കഞ്ചാവും !

Aswathi Kottiyoor

നെഞ്ചിടിപ്പോടെ രാജ്യം; രക്ഷാദൗത്യം അവസാന നിമിഷം പ്രതിസന്ധി, തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യും

Aswathi Kottiyoor

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു.*

Aswathi Kottiyoor
WordPress Image Lightbox