24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയിൽ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന് കോട്ടയത്തെത്തും
Uncategorized

ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയിൽ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന് കോട്ടയത്തെത്തും

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്.25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.

Related posts

കോട്ടയത്ത് ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു

Aswathi Kottiyoor

കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

Aswathi Kottiyoor

നിയമോപദേശം നേടി; സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലിൻ ചിറ്റ് നൽകിയതിൽ ഹർജി നൽകുമെന്ന് പരാതിക്കാരി

Aswathi Kottiyoor
WordPress Image Lightbox