24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി’; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ
Uncategorized

3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി’; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

മൂന്നാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ നാളെ വിധി പറയും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം സമർപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി പറയുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Related posts

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

Aswathi Kottiyoor

സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും നിറച്ച കണ്ടെയ്നർ ഒറ്റരാത്രിയിൽ ‘കാണ്മാനില്ല’; തലപുകച്ച് പൊലീസ്

Aswathi Kottiyoor

മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox