24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ആധാര്‍ അതോറിറ്റി നേരിട്ടെത്തി, അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിനും പുതിയ ആധാര്‍ഡ് കാർ‍ഡ്
Uncategorized

ആധാര്‍ അതോറിറ്റി നേരിട്ടെത്തി, അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിനും പുതിയ ആധാര്‍ഡ് കാർ‍ഡ്

കൊല്ലം:അപൂർവ ജനിതക രോഗം ബാധിച്ചതിനാൽ ആധാർ കാർഡ് പുതുക്കാനാകാതെ വലഞ്ഞ കൊല്ലം ഏരൂർ സ്വദേശി ഗൗതം സുരേഷിന് ഒടുവിൽ പുതിയ ആധാർ കാർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ആധാർ അതോറിറ്റി അധികൃതർ നേരിട്ടെത്തിയാണ് ഗൗതമിന്റെ രജിസ്ട്രേഷൻ പുതുക്കിയത്. കുമരകത്തെ ജോസി മോളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറംലോകം അറിഞ്ഞതിന് പിന്നാലെയുണ്ടായ കേന്ദ്ര ഇടപെടലാണ് സമാന അവസ്ഥയിലുള്ള അനേകർക്ക് ആശ്വാസമായത്.

ജോസി മോളുടെ സമാനമായ അവസ്ഥയിലായിരുന്നു ഗൗതമും. കേന്ദ്ര ഇടപെടലിലേക്ക് എത്തിച്ച വാര്‍ത്ത ജോസി മോളെയും ഗൗതമിനെയും പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുടെ ജീവിതത്തില്‍ വെളിച്ചമാകുകയാണ്. ഗൗതമിന്‍റെ അച്ഛന്‍ സുരേഷിന്‍റെ നിസ്സഹായത വാര്‍ത്തയായതിന് പിന്നാലെയാണ് അധികാരികള്‍ ഇടപെട്ടത്.വിരലടയാളവും കണ്ണിന്റെ ബയോമെട്രിക് വിവരവും പോലും എടുക്കാനാകാതെ അവശനായ 15 കാരനായ ഗൗതമിന്‍റെ കുടുംബത്തിന് ഒടുവിൽ സഹായമെത്തി.ഗൗതമിന്റെ അഞ്ചാം വയസിലെടുത്ത ആധാർ 10 വർഷത്തിന് ശേഷം പുതുക്കാൻ ശ്രമിച്ചപ്പോഴുണ്ടായ നൂലാമാലകളാണ് ഒറ്റ ദിവസം കൊണ്ട് തീർന്നത്.

Related posts

സിബിഐ അന്വേഷണ സംഘം മുണ്ടക്കയത്ത്, ജസ്ന തിരോധാന കേസിലെ ‘സംശയമുള്ള’ ലോഡ്ജിൽ പരിശോധന, ഉടമയുടെ മൊഴി രേഖപ്പെടുത്തി

Aswathi Kottiyoor

ജീവനക്കാർക്ക് തോന്നിയ പോലെ കറങ്ങിനടക്കാൻ പറ്റില്ല; സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

Aswathi Kottiyoor

കൊച്ചി ചെങ്ങമനാട് 10-ാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox