24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അവസാന മണിക്കൂറുകൾ! ബിരുദധാരികൾക്ക് പെയ്ഡ് ഇന്‍റേൺഷിപ്പ്, മാസം 24000 രൂപ വരെ വേതനം; അസാപ്പ് കേരള വഴികാട്ടും
Uncategorized

അവസാന മണിക്കൂറുകൾ! ബിരുദധാരികൾക്ക് പെയ്ഡ് ഇന്‍റേൺഷിപ്പ്, മാസം 24000 രൂപ വരെ വേതനം; അസാപ്പ് കേരള വഴികാട്ടും

കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർത്ഥികൾക്കായി പെയ്ഡ് ഇന്‍റേൺഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികൾക്കായി ഇന്റേൺഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ബിരുദം പൂർത്തിയാക്കിയവർ ആയിരിക്കണം അപേക്ഷകർ. കേരളം ആസ്ഥാനമായ ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവിടങ്ങളിലാണ് അവസരങ്ങൾ.നെസ്റ്റ് ഡിജിറ്റലിന്റെ കളമശ്ശേരി കേന്ദ്രത്തിൽ എൻ എ പി എസ് ട്രെയ്നികളുടെ 40 ഒഴിവുകളുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിപ്ലോമ / ഐ ടി ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി. കിലയിൽ മലപ്പുറത്തും കാസർകോട്ടും രണ്ട് എഞ്ചിനീയറിങ് ഇന്റേൺ ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. മൂന്ന് മുതൽ ഒൻപത് മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 24,040 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

ഉദ്യോഗാർത്ഥികൾ https://asapmis.asapkerala.gov.in/Forms/Student/Common/3/291 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 13.

Related posts

രഹസ്യ വിവരം, റിട്ട. എസ്ഐയുടെ പുരയിടം പൊലീസ് വളഞ്ഞു, കാറിൽ 2 പേർ; 18 കിലോ കഞ്ചാവുമായി പൊക്കി, അന്വേഷണം

Aswathi Kottiyoor

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നിലേറ്റു, കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിത്തരിച്ച് ആരാധകര്‍

Aswathi Kottiyoor

കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചത്; ഫൊറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല’.*

Aswathi Kottiyoor
WordPress Image Lightbox