31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 50 വർഷം പഴക്കമുള്ള വീട്; ഭീതിയോടെ അഞ്ചം​ഗ കുടുംബം; ‘ലൈഫ്’ അപേക്ഷയിൽ വർഷങ്ങളായിട്ടും തീരുമാനമായില്ല
Uncategorized

50 വർഷം പഴക്കമുള്ള വീട്; ഭീതിയോടെ അഞ്ചം​ഗ കുടുംബം; ‘ലൈഫ്’ അപേക്ഷയിൽ വർഷങ്ങളായിട്ടും തീരുമാനമായില്ല

പാലക്കാട്: അൻപതു വർഷം പഴക്കമുള്ള ഇടിഞ്ഞു വീഴാറായ വീട്ടിൽ ദുരിതം പേറി ജീവിക്കുകയാണ് പാലക്കാട് ജില്ലയിലെ അഞ്ചം​ഗ കുടുംബം. പാലക്കാട് മങ്കര സ്വദേശി നാരായണിയും കുടുംബവുമാണ് വീട് എപ്പോൾ ഇടിഞ്ഞുവീഴുമെന്ന് പേടിച്ച് ഭീതിയിൽ കഴിയുന്നത്. ലൈഫ് പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങളായിട്ടും തീരുമാനമായിട്ടില്ല. ഒന്നര വർഷം മുമ്പാണ് ഒരു മഴക്കാലത്ത് മൺകട്ട കൊണ്ട് നിർമിച്ച വീടിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്നത്. ചുമരെല്ലാം വിണ്ടു കീറിയ അവസ്ഥയിലാണ്. അടുത്ത മഴ കൂടി വന്നാൽ വീട് പൂർണമായും നിലം പൊത്തുമോയെന്ന ഭീതിയിലാണ് ഈ കുടുംബം.

നഷ്ട പരി​ഹാരത്തിന് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ധന സഹായം ഒന്നും ലഭിച്ചില്ല. നല്ലൊരു വീടിന് ലൈഫ് പദ്ധതിയിലും അപേക്ഷ കൊടുത്തു. പട്ടികയിൽ പേരും വന്നു, പട്ടികയുടെ അവസാനമാണ് പേര് ചേർത്തിരുന്നത്. രോ​ഗബാധിതരായ മകളും മകനും രണ്ട് പേരക്കുട്ടികളുടേയും ഏക ആശ്രയം 70 കാരിയായ നാരായണി മാത്രമാണ്. ഒരു നേരം അരി വേവിക്കാൻ തൊഴിലുറപ്പ് ജോലിക്ക് പോകും. അതില്ലെങ്കിൽ വീട്ടിൽ പട്ടിണി. അടച്ചുറപ്പുള്ള വീടുണ്ടെങ്കിൽ ആരോടും ഒന്നും പറയാതെ ഇതിനുള്ളിൽ കഴിയാമല്ലോയെന്നാണ് ഈ അമ്മ നിസ്സഹായതയോടെ പറയുന്നത്.

Related posts

മൂവാറ്റുപുഴയില്‍ 8 പേരെ ആക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് നഗരസഭ

Aswathi Kottiyoor

ലോകത്തെ ഏറ്റവും വലിയ പാർലമെന്റ് കെട്ടിടം: 3000 മുറികൾ, 400 കോടി യൂറോ മൂല്യം

Aswathi Kottiyoor

തെരുവുനായയ്ക്ക് ആശ്രയം നൽകി, ഒടുവിൽ പൊല്ലാപ്പിലായി വയോധികൻ, വീട്ടുകാർക്കും നാട്ടുകാർക്കും ശല്യമായി നായക്കൂട്ടം

Aswathi Kottiyoor
WordPress Image Lightbox