26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല,പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി
Uncategorized

ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല,പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി

ഇടുക്കി: നവകേരള ബസിനു നേരെയുണ്ടായ ഷൂ ഏറില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.അത് അംഗീകരിക്കാൻ കഴിയില്ല.കെ എസ് യു വിന് പ്രതിഷേധിക്കാൻ നിരവധി കാര്യങ്ങളുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ നടപടിക്കെതിരെ അവർ പ്രതിഷേധിക്കുന്നില്ല.കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശത്തിന് അനുസരിച്ചാണ് നവകേരള സദസ്സിനെതിരെ കെഎസ്‌യു പ്രതിഷേധിക്കുന്നത്.നാടിന്‍റെ വികാരം മനസ്സിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.അതല്ലാതെ പ്രകോപനങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

കൊച്ചിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു.പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികം മാത്രമാണ്.നവകേരള സദസിനെത്തിയവരാണ് പിടിച്ചു മാറ്റിയത്.10000 പേര്‍ പങ്കെടുക്കുന്ന ഗ്രൗണ്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ചിലർ വരുന്നു.ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

‘പാർട്ടിക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല, എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു’; പ്രതികരണവുമായി എം.വി ഗോവിന്ദൻ

Aswathi Kottiyoor

‘അത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി’; ഭാരത് അരിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കരുതെന്ന് പ്രതാപന്‍

Aswathi Kottiyoor

കനത്ത മഴക്കിടെ ദുരന്തം വിതച്ച് ഇടിമിന്നൽ, ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് മരിച്ചത് 30 പേർ; കണ്ണീരണിഞ്ഞ് യുപി

Aswathi Kottiyoor
WordPress Image Lightbox