24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കരടിയുടെ ആക്രമണത്തിൽ യുവാവിന്റെ കൈക്കും കാലിനും പരിക്ക്
Uncategorized

കരടിയുടെ ആക്രമണത്തിൽ യുവാവിന്റെ കൈക്കും കാലിനും പരിക്ക്

ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരുക്കേറ്റത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൃഷ്ണൻ കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്ക് ഏറ്റിരിക്കുന്നത്.

Related posts

‘സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിക്കണം’: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Aswathi Kottiyoor

കല്പറ്റയിൽ വാഹനാപകടം!!

Aswathi Kottiyoor

മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം; പാർട്ടി തീരുമാനം ഇന്നറിയാം

Aswathi Kottiyoor
WordPress Image Lightbox