27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഡാനിഷ് അലി എംപിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
Uncategorized

ഡാനിഷ് അലി എംപിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പാർലമെന്റിൽ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചു” ബി.എസ്.പി പ്രസ്താവനയിൽ വ്യക്തമാക്കി.

വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.

മാസങ്ങൾക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്സഭയിൽ ബി.ജെ.പി. എം.പി. രമേഷ് ബിധുരി വർഗീയ പരാമർഷങ്ങൾ നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.

Related posts

403 മെഗാവാട്ട്‌ വൈദ്യുതി നൽകാമെന്ന്‌ കമ്പനികൾ; ചർച്ചയിൽ ടെൻഡർ തുകയിൽ കുറവ്‌ വരുത്തി

Aswathi Kottiyoor

നാദാപുരത്ത് വയറിം​ഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Aswathi Kottiyoor

തളിപറമ്പ് സ്‌റ്റേഷനില്‍ പിരിച്ചുവിട്ട പൊലീസുകാരന്റെ പരാക്രമം: പൊലിസ് ജീപ്പ് അടിച്ചുതകര്‍ത്തു Read more at: https://malayalam.oneindia.com/news/kannur/dismissed-policeman-smashed-police-jeep-in-taliparamba-station-418369.html

Aswathi Kottiyoor
WordPress Image Lightbox