23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി
Uncategorized

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി

ഡോ. ഷഹനയുടെ ആത്മഹത്യാക്കേസ് പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും. ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും.ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിണ് ഷഹനയെ അബോധാവസ്ഥയിൽ ഫ്ലാറ്റിൽ കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തത്. ഷഹനയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. കേസിൽ റുവൈസിൻ്റെ പിതാവിനെയും പ്രതി ചേർക്കും.

Related posts

വന്യജീവി ആക്രമണം തടയൽ; മുന്നറിയിപ്പ് നൽകാൻ വാട്‌സാപ്‌ ഗ്രൂപ്പുകൾ

Aswathi Kottiyoor

ജീവനക്കാരെ മര്‍ദിച്ച് യാത്രക്കാരന്‍; ലണ്ടനിലേക്കുപറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Aswathi Kottiyoor

ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം ഉടൻ: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox