26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നവകേരള സദസ്സ് ഡിസംബർ 20 മുതൽ 23 വരെ തിരുവനന്തപുരത്ത്
Uncategorized

നവകേരള സദസ്സ് ഡിസംബർ 20 മുതൽ 23 വരെ തിരുവനന്തപുരത്ത്

നവകേരള സദസ്സിന് വിപുലമായ തയാറെടുപ്പുകളുമായി തിരുവനന്തപുരം ജില്ല. ഡിസംബർ 20ന് വർക്കലയിൽ നിന്നാരംഭിക്കുന്ന ജില്ലയിലെ നവകേരള സദസ്സ് ഡിസംബർ 23ന് വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത സദസ്സിൽ സമാപിക്കും. ജില്ലയിലെ ആദ്യ നവകേരള സദസ്സ് വർക്കല നിയോജക മണ്ഡലത്തിന്റേതാണ്. വർക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് പരിപാടി നടക്കുക. ഡിസംബർ 21ലെ നവകേരള സദസ്സിന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ ഒൻപതിന് വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികളാണ് പ്രഭാതയോഗത്തിൽ പങ്കെടുക്കുന്നത്.രാവിലെ 11ന് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനത്താണ് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങൽ മാമം മൈതാനത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെയും 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും വൈകിട്ട് ആറിന് നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

ഡിസംബർ 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം നിശ്ചയിച്ചിരിക്കുന്നത്. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഇതിൽ പങ്കെടുക്കും. രാവിലെ 11ന് ആര്യനാട് , പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്. മൂന്നിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കട മണ്ഡലത്തിലെയും 04.30ന് നെയ്യാറ്റിൻകര ഡോ.ജി രാമചന്ദ്രൻ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെയും വൈകിട്ട് ആറിന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകൾ നടക്കും.

Related posts

പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കയിലേക്ക്, നങ്കൂരമിടാൻ അനുമതി തേടി, ഉറ്റുനോക്കി ഇന്ത്യ

എം.വി.ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്; കെ.സുധാകരൻ ഇന്ന് മൊഴിനൽകും

Aswathi Kottiyoor
WordPress Image Lightbox