24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി
Uncategorized

എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

ലൈഫ് മിഷൻ കേസിൽ ആരോ​ഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കറിന് മെഡിക്കൽ പരിശോധന. കേരളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ വിശ്വാസമില്ലെന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രിം കോടതി നിർദ്ദേശിച്ചു.ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. പുതുച്ചേരിയിലെ JIPMER ആശുപത്രിയില്‍ പരിശോധന നടത്താനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോ​ഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ‌ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related posts

ശാരീരിക ഉപദ്രവത്തിൽ ഗര്‍ഭം അലസി; നവവധുവിന്റെ ആത്മഹത്യ സ്ത്രീധനപീഡനം മൂലമെന്ന് പരാതി

Aswathi Kottiyoor

‘മകൾ ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളിച്ചു’: ആലുവയിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ അമ്മ

Aswathi Kottiyoor

2000 വെച്ച് പ്രതിമാസം സ്ത്രീകൾക്ക്, ഗ്യാസ് സിലിണ്ടറിന് 500, വാർദ്ധക്യപെൻഷൻ 6000, ഹരിയാനയ്ക്ക് കോൺഗ്രസ് ഉറപ്പ്

Aswathi Kottiyoor
WordPress Image Lightbox