28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?
Uncategorized

കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?

വയനാട് സ്വദേശികളായ സജിയും രാഹുലുമൊക്കെ ചോളവണ്ടിയിലെ ഡ്രൈവർമാരാണ്. പതിവായി ചോളമെടുക്കുന്നത് ഹോസള്ളി, എച്ച് ഡി കോട്ട, മൈസൂരു മേഖലയിൽ നിന്നുമാണ്. രാത്രി യാത്രാ നിരോധനം കഴിഞ്ഞ് ചെക്പോസ്റ്റ് തുറന്നാൽ ആദ്യം അതിർത്തി കടക്കുന്നത് ഇവരുടെ ചോളം വണ്ടികളാണ്. ചോളപ്പാടത്ത് കൊണ്ടിട്ട്, ലോഡ് നിറഞ്ഞാൽ മലബാറിലെ പല ഫാമുകളിലേക്കും ചെറുകിട ക്ഷീര കർഷകരുടെ തൊഴുത്തിലേക്കും വണ്ടി കുതിച്ചു പായും.

ആ പാച്ചിലിനി എത്രകാലമുണ്ടാകുമെന്ന് ആർക്കുമറിയില്ല. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന്, ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കർണാടകം വിലക്കി. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശ പ്രകാരമാണ് വിലക്ക്. കർണാടകത്തിലെ പല ചോളം കർഷരും മുൻകൂർ തുക ചോളം കടത്തുകാരിൽ നിന്ന് വാങ്ങിയതിനാൽ മാത്രം ഇപ്പോൾ കേരളത്തിലേക്ക് കൊണ്ടുപോകാൻ ഇളവ് നല്‍കി. എന്നാല്‍, പുതിയ വിള പാകമായാൽ ഈ ഇളവ് കർണാടകം അനുവദിച്ചേക്കില്ല. അതോടെ, കേരളത്തിലേക്കുള്ള ചോളത്തണ്ട് വരവ് നിലയ്ക്കും. മലബാറിലെ തൊഴുത്തുകളിൽ ചോളമൊഴിയും. പശുവിന് തീറ്റ കുറയും. പാല്‍ കുറയും. മിൽമയുടെ പ്ലാന്‍റിലേക്കുള്ള ഒഴുക്ക് നിലയ്ക്കും. ചോളത്തണ്ട് നിരോധനം വരുത്തി വയ്ക്കുന്ന വിന ചെറുതല്ല. ‘ചോളമെത്തിയില്ലെങ്കിൽ പാലൊഴുകില്ലെ’ന്ന് പച്ചയ്ക്ക് പറയാം.

Related posts

ഇടിഞ്ഞു വീഴാറായ ലയങ്ങളിൽ ആയിരക്കണക്കിന് തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം; നടപടിയില്ല

Aswathi Kottiyoor

നീതി പ്രതീക്ഷിക്കേണ്ടത് ആരില്‍ നിന്ന് ? കണ്ണൂരിലെത്തിയ മണിപ്പുര്‍ വിദ്യാര്‍ഥികള്‍

Aswathi Kottiyoor

സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിലിരുന്ന 20 വയസുകാരിയെ പീഡിപ്പിച്ചു, ദൃശ്യം പകർത്തി ഭീഷണി; യുവാക്കൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox