24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രേവന്ത് റെഡ്ഡി പുതിയ തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച
Uncategorized

രേവന്ത് റെഡ്ഡി പുതിയ തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിനാകും പുതിയ തെലങ്കാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്. കോണ്‍ഗ്രസിന്റെ മിന്നുന്ന ജയത്തിന്റെ അമരക്കാരനായിരുന്നു 54കാരനായ രേവന്ത് റെഡ്ഡി.119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്. കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് പരോള്‍ നല്‍കിയിരുന്നത്.നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും റെഡ്ഢി കാണിച്ചു.

തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ തന്ത്രം പഠിച്ചിറങ്ങിയ രേവന്ത് റെഡ്ഡി 2017ല്‍ കോണ്‍ഗ്രസിലേക്ക് എത്തുമ്പോള്‍ കെസിആര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല അദ്ദേഹത്തിന്റെ ഈ വളര്‍ച്ച. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാര്‍ റെഡ്ഡി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരവ്. ചുരുക്കിപ്പറഞ്ഞാല്‍ ആ വരവ് ശരിക്കും ഒരു ഒന്നൊന്നര വരവായിരുന്നു. അധ്യക്ഷ പദവിയും വഹിച്ച് നേതൃസ്ഥാനത്തിരിക്കാന്‍ മാത്രമല്ല ജനങ്ങള്‍ക്കൊപ്പവും തെരുവിലിറങ്ങി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായി മാറി.

Related posts

എല്ലാ വെസ്റ്റ്നൈൽ രോഗങ്ങളും ലക്ഷണം നോക്കി തിരിച്ചറിയാനാവില്ല; കൊതുക് കടിക്കാതിരിക്കുക പ്രധാനം

ആറളം ഫാമിൽ ആദ്യ അക്രമവും മരണവും 2014 ൽ. രഘു ഈ പരമ്പരയിലെ പന്ത്രണ്ടാമൻ

Aswathi Kottiyoor

പ്രിയങ്കയെ സ്വാഗതം ചെയ്ത് വയനാട്; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും

Aswathi Kottiyoor
WordPress Image Lightbox