26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘ജനിച്ച അന്ന് തന്നെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചു’ പ്രതി ഷാനിഫിന്‍റെ മൊഴിയിലെ നിര്‍ണായക വിവരങ്ങൾ പുറത്ത്
Uncategorized

‘ജനിച്ച അന്ന് തന്നെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചു’ പ്രതി ഷാനിഫിന്‍റെ മൊഴിയിലെ നിര്‍ണായക വിവരങ്ങൾ പുറത്ത്

കൊച്ചി:കൊച്ചി എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജില്‍ മുറി എടുത്തത് കൊല്ലാന്‍ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലാന്‍ ആസൂത്രണം ചെയ്താണ് പ്രതി ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല.കൊലപാതകത്തില്‍ ഷാനിഫിനൊപ്പം കുഞ്ഞിന്‍റെ അമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ട‍ര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയു പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.

Related posts

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 15,000 പ്രവാസികൾ പിടിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത

Aswathi Kottiyoor

വന്യമൃഗശല്യം രൂക്ഷമായി തുടരവെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടുന്നു

Aswathi Kottiyoor
WordPress Image Lightbox