30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, അശ്വതിക്കും പങ്കെന്ന് പൊലീസ്; നി‍ര്‍ണായകമായത് ആ സംശയം
Uncategorized

മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, അശ്വതിക്കും പങ്കെന്ന് പൊലീസ്; നി‍ര്‍ണായകമായത് ആ സംശയം

കൊച്ചി : എളമക്കരയിലെ ഒന്നര മാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയ്ക്കും അച്ഛനും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അമ്മ അശ്വതിക്കും കൃത്യത്തിൽ പങ്കെന്ന നിഗമനത്തിൽ പൊലീസ്. അമ്മയെ വിശദമാക്കി ചോദ്യംചെയ്യും. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താനൊന്നുമറിയില്ലെന്നുമുളള നിലപാടിലാണ് അശ്വതി. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല.ഇന്നലെയാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ട‍ര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.

Related posts

ലോറിയെത്തിയത് പഞ്ചസാര ചാക്കുകളുമായി, പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊന്ന്, 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Aswathi Kottiyoor

വനിതാ ടി20 ലോകകപ്പ്: ഇന്ത്യക്ക് ദയനീയ തോല്‍വി! ന്യൂസിലന്‍ഡിന് 58 റണ്‍സിന്റെ കൂറ്റന്‍ ജയം

Aswathi Kottiyoor

ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജക്കെതിരെ ഗുരുതര ആരോപണങ്ങൾ, പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox