24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ബാങ്ക് ഹാക്കർമാരുടെ ചതിയിൽ പെട്ട മലയാളി യുവാവ് ജയിൽ മോചിതനായി നാട്ടിലേക്ക്
Uncategorized

ബാങ്ക് ഹാക്കർമാരുടെ ചതിയിൽ പെട്ട മലയാളി യുവാവ് ജയിൽ മോചിതനായി നാട്ടിലേക്ക്


സൗദിയിലെ ജുബൈലിലും അൽ ബാഹായിലും ഏകേദശം ആറു വർഷത്തോളമായി ബാങ്ക് ഇടപാടുകളിൽ ക്രമക്കേട് സംഭവിച്ചുകൊണ്ട് ജിഷ്ണു തിരുവനന്തപുരം എന്ന യുവാവ് കേസിൽ പെട്ട് കിടക്കുകയായിരുന്നു.

കേസിനാസ്‌പദമായ സംഭവം നടക്കുന്നത് 2018ൽ ആണ്. രണ്ട് വർഷത്തിന് ശേഷം ജിഷ്ണു നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോളാണ് താൻ അറിയാതെ തന്റെ ബാങ്ക് അക്കൗണ്ട് വഴി പല ക്യാഷ് ട്രാൻസ്ഫറുകളും നടന്നിട്ടുണ്ട് എന്ന് അറിയുന്നത്. സാധാരണ ഒരു ഹോട്ടൽ ജീവനക്കാരനായിരുന്ന ജിഷ്ണുവിന്റെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ ശ്രദ്ധയിൽ പെട്ട സൗദി നിയമ കാര്യ വകുപ്പ് അധികൃതർ ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സൗദിയിലെ രണ്ട് സ്ഥലങ്ങളിലായിട്ടാണ് കേസുകൾ ഉണ്ടായിരുന്നത്. ഒന്ന് ജുബൈലിലും രണ്ടാമത്തേത് അൽ ബാഹായിലും. ജുബൈലിലെ കേസുകൾ അവിടത്തെ മലയാളി സാമൂഹ്യ പ്രവർത്തകനായ നാസ് വക്കം ഇടപെട്ടുകൊണ്ട് 2022 ആയപ്പോളേക്കും കേസിൽ ജിഷ്ണുവിനു നീതി ലഭിച്ചു.

അതിനു ശേഷം രണ്ടാമത്തെ കേസിനു വേണ്ടി അൽ ബാഹയിലേക്ക് കൊണ്ട് വരുകയും അൽ ബാഹയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും CCW മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ സൈദ് അലി അരീക്കര ഈ കേസിൽ ജിഷ്ണുവിനു വേണ്ടി നിയമ പരമായിട്ടുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുവാൻ വേണ്ടി മുന്നോട്ട് വരുകയും ഏകദേശം ഒന്നര വർഷത്തിന് ശേഷം രണ്ടാമത്തെ കേസിലും ജിഷ്ണു കുറ്റക്കാരനല്ല എന്ന് തെളിയിക്കപ്പെടുകയും ചെയ്തു. അൽബാഹയിലെ ccw മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ യൂസുഫ് അലി അൽ ഫൈസൽ അതുപോലെ അൽ ബാഹ കെഎംസിസി കമ്മിറ്റി പ്രതിനിധികൾ എല്ലവരും ഈ വിഷയത്തിൽ സൈദ് അലി അരീക്കരയോടപ്പം ജിഷ്ണു വിനെ സഹായിക്കുവാൻ വേണ്ടി ഒപ്പം ഉണ്ടായിരുന്നു.

ഇത്രയും കാലം താമസവും ഭക്ഷണവും എല്ലാം നൽകി താൻ നിരപരാധിയാണെന്ന് തെളിയുന്നത് വരെ കൂടെ നിന്ന സൈദ്ക്കയോടും അൽ ബാഹയിലെ നല്ലവരായ മലയാളികളോടും തന്റെയും തന്റെ കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോളും ഉണ്ടാകും എന്ന് വിതുമ്പി കരഞ്ഞു കൊണ്ടാണ് ജിഷ്ണു നാട്ടിലേക്ക് യാത്രയായത്.

Related posts

ഒറ്റയാനായി ബട്ലർ; കൊൽക്കത്തയെ തകർത്ത് രാജസ്ഥാൻ

Aswathi Kottiyoor

മാവോയിസ്റ്റ് സാനിധ്യം;വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

Aswathi Kottiyoor

ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox