24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നാസ സന്ദർശിക്കാനെത്തിയ ഇന്ത്യൻ വിദ്യാര്‍ത്ഥി അമേരിക്കയിൽ അതീവ ഗുരുതരാവസ്ഥയിൽ; അധ്യാപകർ തിരികെ പോയതിൽ വിമർശനം
Uncategorized

നാസ സന്ദർശിക്കാനെത്തിയ ഇന്ത്യൻ വിദ്യാര്‍ത്ഥി അമേരിക്കയിൽ അതീവ ഗുരുതരാവസ്ഥയിൽ; അധ്യാപകർ തിരികെ പോയതിൽ വിമർശനം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തൽ കുളത്തിലുണ്ടായ അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദർശിക്കാൻ കുവൈറ്റിൽ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന പ്രജോബ് എന്ന വിദ്യാര്‍ത്ഥിയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. അതേസമയം പ്രജോബിന് ഒപ്പമുണ്ടായിരുന്ന അധ്യാപകർ തിരികെ പോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

തിരുനെല്‍വേലി സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരന്‍ പ്രജോബ് കുവൈത്തിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നിന്നാണ് ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയത്. 60 സഹപാഠികളും ആറ് അധ്യാപകരും ഒപ്പമുണ്ടായിരുന്നു. നവംബര്‍ 23ന് ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. 14 മിനിറ്റോളം വെള്ളത്തിനടിയിലായ പ്രജോബിനെ പിന്നീട് ഫയർ ഫോഴ്സും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

Related posts

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി;

Aswathi Kottiyoor

48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

Aswathi Kottiyoor
WordPress Image Lightbox