24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 18 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു, എംഎൻഎഫ്- 9, കോണ്‍ഗ്രസ്- 5
Uncategorized

മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 18 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു, എംഎൻഎഫ്- 9, കോണ്‍ഗ്രസ്- 5

മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 17 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9 സീറ്റിൽ മുന്നിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രം​ഗത്തുള്ള കോണ്‍ഗ്രസ് 5 സീറ്റിൽ ലീഡ് ചെയ്യുകയാണ്. നിലവിൽ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മണിപ്പൂർ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചർച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് തുടച്ചു നീക്കപ്പെട്ട കോൺഗ്രസ് ആകട്ടെ രാഹുൽ ഗാന്ധിയെ മുൻനിർത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ലാൽദുഹോമ മുന്നിൽ നിന്ന് നയിക്കുന്ന സോറം പീപ്പിൾസ് മൂവ്മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പോസ്റ്റ് പോൾപ്രവചനങ്ങൾ.

Related posts

‘കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതസംഘങ്ങളിലും പ്രദർശിപ്പിക്കും,ലവ്ജിഹാദ് സമൂഹത്തിൽ നിലനിൽക്കുന്നു’

Aswathi Kottiyoor

ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ; അടുത്ത മൂന്ന് മണിക്കൂറിൽ 2 ജില്ലകളിൽ മഴ, മുന്നറിയിപ്പ്

Aswathi Kottiyoor

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് പ്രചരണം

Aswathi Kottiyoor
WordPress Image Lightbox