24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറി; 60കാരൻ അറസ്റ്റിൽ
Uncategorized

കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറി; 60കാരൻ അറസ്റ്റിൽ


കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറിയ 60കാരൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസറാണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം നടന്നത്.

കോട്ടയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരനായിരുന്ന പ്രതി പെരുമ്പാവൂരിന് സമീപം മലമുറിയിൽ എത്തിയപ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പെൺകുട്ടി ഒച്ചവെച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ചു. പെരുമ്പാവൂർ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോൾ ഇയാളെ പെരുമ്പാവൂർ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ സംഭവം നടന്നത് കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രതിയെ കുറുപ്പുംപടി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related posts

അന്നാ സെബാസ്റ്റ്യന്റെ മരണം; മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം

Aswathi Kottiyoor

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു; ശത്രുക്കളെന്ന് പറഞ്ഞ വിചാരധാര ബിജെപി തള്ളിക്കളയുമോ; മന്ത്രി റിയാസ്

Aswathi Kottiyoor

പ്ലസ് ടു വിദ്യാർത്ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; 32 കാരനായ അധ്യാപകൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox