23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊല്ലം കിഡ്‌നാപ്പിംഗിലെ ട്വിസ്റ്റ്; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്
Uncategorized

കൊല്ലം കിഡ്‌നാപ്പിംഗിലെ ട്വിസ്റ്റ്; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനേയും ഭാര്യയേയും മകളേയുമാണ് അടൂര്‍ ക്യാമ്പിലെത്തിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി തന്റെ ഭാര്യയ്ക്കും മകള്‍ക്കും ബന്ധമില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോട് പറയുന്നത്. സാമ്പത്തിക തര്‍ക്കം തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്ന് ഉറപ്പിക്കുകാണ് പൊലീസ്. പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുകയാണ്. ഭാര്യയേയും മകളേയും പുറത്തുനിര്‍ത്തി പത്മകുമാറിനെ മാത്രമാണ് ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുന്നത്.

Related posts

പാചക വാതക വില കുറച്ചു

Aswathi Kottiyoor

8 ദിവസത്തിനിടെ 108 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിക്കുന്നതെന്ത് ?

Aswathi Kottiyoor

100 ദിന കർമപദ്ധതികൾ പൂർത്തിയാക്കിയില്ല; കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം

Aswathi Kottiyoor
WordPress Image Lightbox