22.1 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തെങ്കാശിയില്‍ നിന്ന് പിടിയിലായവരുടെ ചിത്രങ്ങള്‍ ആറുവയസുകാരിയെ കാണിച്ചു; ഇവരെ താന്‍ കണ്ടിട്ടില്ലെന്ന് കുട്ടി
Uncategorized

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തെങ്കാശിയില്‍ നിന്ന് പിടിയിലായവരുടെ ചിത്രങ്ങള്‍ ആറുവയസുകാരിയെ കാണിച്ചു; ഇവരെ താന്‍ കണ്ടിട്ടില്ലെന്ന് കുട്ടി


കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ ചിത്രങ്ങളും ആറു വയസുകാരിയെ കാണിച്ചു. എന്നാല്‍ കസ്റ്റഡിയിലായവരെ തിരിച്ചറിയാന്‍ കുട്ടിയ്ക്ക് സാധിച്ചില്ല. പിടിയിലായ സ്ത്രീയുടെ ഫോട്ടോയാണ് പൊലീസ് കുട്ടിയെ കാണിച്ചത്. അന്വേഷണസംഘം പൂയപ്പള്ളി പൊലീസിന് അയച്ചുകൊടുത്ത ചിത്രം പൊലീസാണ് കുട്ടിയെ കാണിച്ചുകൊടുത്തത്. എന്നാല്‍ ഇവരെ താന്‍ കണ്ടിട്ടില്ലെന്നാണ് കുട്ടി പറഞ്ഞത്. അതേസമയം തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. എവിടെ വച്ചാകും മൂവരേയും ചോദ്യം ചെയ്യുക എന്നത് പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്

Related posts

ഗൂഗിൾ പേയിലൂടെ കൈക്കൂലി; കൊല്ലത്ത് 2 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Aswathi Kottiyoor

പകരംവീട്ടിയ ഒരു ദേവദൂതൻ, ഇന്ത്യൻ സിനിമയില്‍ മറ്റൊരു നാഴിക്കക്കല്ലുമായി നടൻ മോഹൻലാല്‍

Aswathi Kottiyoor

മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

Aswathi Kottiyoor
WordPress Image Lightbox