24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു, 11കാരന് ദാരുണാന്ത്യം, സഹോദരന് പരിക്ക്
Uncategorized

ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു, 11കാരന് ദാരുണാന്ത്യം, സഹോദരന് പരിക്ക്

എറണാകുളം: മൂവാറ്റുപ്പുഴയില്‍ അതിഥി തൊഴിലാളിയുടെ മകന്‍ ഷോക്കേറ്റു മരിച്ചു. സഹോദരന് പരിക്കേറ്റു. മൂവാറ്റുപ്പുഴ പേഴക്കാപ്പിള്ളിയിലാണ് ഇന്ന് രാവിലെ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ മരിച്ചുത്. 11വയസുകാരനായ റാബുല്‍ ഹുസൈനാണ് മരിച്ചത്. റാബുലിന്‍റെ സഹോദരനും പരിക്കേറ്റു. റാബുലിന്‍റെ സഹോദരന്‍റെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം. സംഭവത്തെതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 11വയസുകാരായ റാബുലിനെ രക്ഷിക്കാനായില്ല. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം പ്രദേശത്ത് പഴയ ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനായാണ് എത്തിയത്. ജാതി തോട്ടത്തിന് സമീപം സാധനങ്ങള്‍ പെറുക്കുന്നതിനിടെ തോട്ടത്തില്‍ വീണു കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന കമ്പിയാണെന്ന് കരുതി അതെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 11കാരനെ രക്ഷിക്കാനായില്ല.

അതേസമയം, വൈദ്യുതി കമ്പി തോട്ടത്തില്‍ പൊട്ടികിടന്നത് എങ്ങനെയെന്ന് വ്യക്തമില്ല. കമ്പി പൊട്ടിയിട്ട് വൈദ്യുതി വിതരണം നിര്‍ത്തിവെക്കാനോ കമ്പി നീക്കാനോ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചും വ്യക്തയതിയില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Related posts

പ്ലസ് ടു വിദ്യാർത്ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; 32 കാരനായ അധ്യാപകൻ അറസ്റ്റിൽ

Aswathi Kottiyoor

3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; എഐ ക്യാമറയിൽ കുടുങ്ങി, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് കൈത്താങ്ങായി ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox