26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജോലിയുണ്ട് പക്ഷേ, ഉദ്യോഗാർത്ഥികൾ മദ്യപാനികളും ക്രിമിനൽ റെക്കോർഡ് ഉള്ളവരും ആയിരിക്കണം !
Uncategorized

ജോലിയുണ്ട് പക്ഷേ, ഉദ്യോഗാർത്ഥികൾ മദ്യപാനികളും ക്രിമിനൽ റെക്കോർഡ് ഉള്ളവരും ആയിരിക്കണം !

ജോലിക്കായി ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് കമ്പനികൾ നൽകുന്ന പരസ്യങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഗുണഗണങ്ങൾ നിഷ്കർഷിക്കുന്നത് സാധാരണമാണ്. ചില കമ്പനികൾ പലപ്പോഴും ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ചില നിർദ്ദേശങ്ങൾ ആയിരിക്കും മുൻമ്പോട്ട് വെക്കുന്നത്. അത്തരത്തിൽ പരസ്യം നൽകിയ ഒരു പബ് ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ അപേക്ഷകളാൽ നിറഞ്ഞിരിക്കുകയാണ്. ടാസ്മാനിയയിലെ റൂറൽ പബ് ആയ വെൽഡ്‌ബറോ ഹോട്ടലാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഉദ്യോഗാർത്ഥികളെ തേടികൊണ്ടുള്ള ഒരു പരസ്യം നൽകിയത്.പരസ്യത്തിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും വേണ്ടത് വെറും രണ്ട് ഗുണങ്ങളാണ്. ഒന്ന് അവർ മദ്യപാനികളായിരിക്കണം. രണ്ട് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരിക്കണം. അപേക്ഷ ക്ഷണിച്ചത് മാത്രമേ ഓര്‍മ്മയുള്ളൂ. ഉദ്യോഗാര്‍ത്ഥികളുടെ നൂറ് കണക്കിന് അപേക്ഷകളാണ് ഒരോ ദിവസവും പബിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റത്തെ തുടർന്ന് ഫേസ്ബുക്ക് പേജിൽ നിന്നും പബ് ഈ പരസ്യം തന്നെ നീക്കം ചെയ്തു. 1,500 ലധികം ആളുകളാണ് ഈ പരസ്യം പങ്കുവച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തീർന്നില്ല, പരസ്യത്തിന് താഴെ ആയിരക്കണക്കിന് കമന്‍റുകളുമുണ്ടായിരുന്നു. അതിൽ ചില ഉപയോക്താക്കൾ കുറിച്ചത് എക്കാലത്തെയും മികച്ച തൊഴിലവസരം എന്നായിരുന്നു. തങ്ങളുടെ പരസ്യം ഫലം കണ്ടുവെന്നും ഇപ്പോൾ തങ്ങൾക്ക് തെരഞ്ഞെടുക്കാൻ ആവശ്യത്തിലധികം ഉദ്യോഗാർത്ഥികളെ ലഭിച്ചുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പബ് വക്താവ് പറയുന്നത്.’

Related posts

രാജസ്ഥാനിൽ ബിജെപി, തെലങ്കാനയിൽ കോൺഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ ഫലങ്ങൾ

Aswathi Kottiyoor

മണലൂർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വെൽഡിം​ഗ് തൊഴിലാളി പുഴയിൽ വീണത് ഇന്നലെ

Aswathi Kottiyoor

ചൈനയിൽ കനത്ത മഴയിൽ 17.9 മീറ്റർ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വൻ ദുരന്തം, 36 പേര്‍ മരിച്ചു, കാറുകള്‍ മണ്ണിനടിയിൽ

WordPress Image Lightbox