22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം’; മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചുവെന്ന് മുഖ്യമന്ത്രി
Uncategorized

‘കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം’; മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചുവെന്ന് മുഖ്യമന്ത്രി

രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി ഇന്നലെ പൂര്‍ത്തിയായി. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികള്‍ക്കും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതര്‍ക്കും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തേത് കൊല്ലം ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ആശ്വാസമായത്. ഉദ്വേഗത്തിന്‍റെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്.

സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദനം മുഖ്യമന്ത്രി രേഖപ്പെടുത്തി

Related posts

ഗാർഹിക പീഡനം: പൊലീസിൽ ‘ചാരപ്പണി’; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor

75 വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം റോഡിലേക്ക് കടപുഴകി വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor

വന്ദേഭാരത് 3 മണിക്കൂർ 12 മിനിറ്റിൽ എറണാകുളത്ത്; ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്

Aswathi Kottiyoor
WordPress Image Lightbox