24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ബില്ലുകള്‍ വൈകിപ്പിച്ചതില്‍ ന്യായീകരണമില്ല; ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം;വിമര്‍ശിച്ച് സുപ്രിംകോടതി
Uncategorized

ബില്ലുകള്‍ വൈകിപ്പിച്ചതില്‍ ന്യായീകരണമില്ല; ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം;വിമര്‍ശിച്ച് സുപ്രിംകോടതി

കേരളം നല്‍കിയ കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സുപിംകോടതി. കേസിനാധാരമായ എട്ട് ബില്ലുകള്‍ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ല. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.കേരളത്തിന്റെ രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതിക്ക് മുന്‍പാകെ എത്തിയത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നില്ലെന്ന റിട്ട് ഹര്‍ജിയും, ഗവര്‍ണറുടെ നടപടികള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരളം നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതിക്കെതിരായ അപ്പീലുമാണിവ. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ ഇടപെടാനാകില്ലെന്ന് ഹര്‍ജികള്‍ പരിഗണിക്കവേ ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയാണ് ഹാജരായത്. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒരെണ്ണത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഇതിനാല്‍ കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അപ്രസക്തമാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.

Related posts

വീടിന്റെ മുകളിൽ തട്ടടിച്ചു കൊണ്ടിരിക്കെ അപകടം; രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ് മൂന്നുപേർക്ക് പരിക്ക്

Aswathi Kottiyoor

ജെഎൻയുവിലെ സ്വാതിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ

Aswathi Kottiyoor

ഈ വാഹനങ്ങൾ വാങ്ങുന്നവർക്ക് വലിയ ഷോക്ക്, മാർച്ച് 31 ശേഷം വില കുത്തനെ കൂടും

Aswathi Kottiyoor
WordPress Image Lightbox