24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 4 വീപ്പകൾ ചേര്‍ത്ത് ചങ്ങാടം, ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ!
Uncategorized

4 വീപ്പകൾ ചേര്‍ത്ത് ചങ്ങാടം, ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ!

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ചെമ്പുതോട്ടിലെ കടവില്‍ ഇന്നലെയാണ് സംഭവം. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ വീണു. ആർക്കും പരിക്കില്ല.

നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി.

കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം കീഴ്മേല്‍ മറിയുകയായിരുന്നു. എല്ലാവര്‍ക്കും നീന്തല്‍ അറിയുന്നതുകൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും മൊബൈല്‍ വെള്ളത്തില്‍പ്പോയി എന്നതു മാത്രമാണ് ആകെയുണ്ടായ സംഭവം.

Related posts

ഭര്‍ത്താവില്ലാത്ത സമയത്ത് അയല്‍വാസി ശല്യം ചെയ്യുന്നെന്ന് ആരോപണം; 30 വയസുകാരി ജീവനൊടുക്കി

Aswathi Kottiyoor

കൊല്ലത്തും മാലിന്യ കൂമ്പാരത്തിൽ തീ ;കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ ആളിക്കത്തി

Aswathi Kottiyoor

വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം, സമഗ്രമായ പുനരധിവാസം നടപ്പാക്കണം: വിഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox