26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിലെ പ്രതി, ഋഷികേശ് വീണ്ടും കഞ്ചാവുമായെത്തി, കൈയ്യോടെ പൊക്കി!
Uncategorized

എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിലെ പ്രതി, ഋഷികേശ് വീണ്ടും കഞ്ചാവുമായെത്തി, കൈയ്യോടെ പൊക്കി!

പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസില്‍ പ്രതിയായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. മാനന്തവാടി പാലാക്കോളി തോപ്പില്‍ വീട്ടില്‍ ഋഷികേഷ് സാഹിനി (24) ആണ് ചേകാടി പാലത്തിനു സമീപം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും മുപ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.

ഋഷികേശ് സമാന കുറ്റകൃത്യം നടത്തിയതിന് മുമ്പും പിടിയിലായിട്ടുണ്ട്. 2018-ല്‍ കര്‍ണാടകയിലെ ബൈരകുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ബൈക്കില്‍ കടത്തിക്കൊണ്ടു വരരുന്നതിനിടെ ബാവലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ബൈക്കുമായി ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ചെക്ക് പോസ്റ്റിന്റെ ബാരികേഡും ഇടിച്ചുതെറിപ്പിച്ച് ആയിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ഈ കേസില്‍ വിചാരണ നടന്നുവരുന്നതിനിടെയാണ് കഞ്ചാവുമായി വീണ്ടും പിടിയിലായത്.

രണ്ട് ദിവസം മുമ്പ് വയനാട്ടിലെ പൊന്‍കുഴിയിൽ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘവും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ വിവിധ കഞ്ചാവു കേസുകളിലായി മൂന്നു പേർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും 630 ഗ്രാം കഞ്ചാവും കെ.എല്‍ 73 ഇ 0371 സ്‌കൂട്ടറും ആണ് പിടികൂടിയത്.

Related posts

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’; പോസ്റ്ററിന് പിന്നാലെ കേരള പദയാത്ര ഗാനവും വിവാദത്തിൽ

Aswathi Kottiyoor

തോട്ടിയുടെ 20,000 വേണ്ട, കാക്കിയുടെ 500 മതി; കെ.എസ്.ഇ.ബി ജീപ്പിന്റെ പിഴ ഒഴിവാക്കി എം.വി.ഡി –

Aswathi Kottiyoor

രേണു രാജ് നല്ല ആക‌്‌ഷന്‍പ്ലാന്‍ തയാറാക്കി, അത് നടപ്പാക്കും: കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്

Aswathi Kottiyoor
WordPress Image Lightbox