23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കുസാറ്റിലെ പരിപാടിയുടെ വിവരം അറിയിച്ചില്ലെന്ന് പൊലീസ്; വാക്കാൽ പറഞ്ഞിരുന്നു എന്ന് വിസി
Uncategorized

കുസാറ്റിലെ പരിപാടിയുടെ വിവരം അറിയിച്ചില്ലെന്ന് പൊലീസ്; വാക്കാൽ പറഞ്ഞിരുന്നു എന്ന് വിസി

കുസാറ്റിലെ സംഗീത നിശയുടെ വിവരം അറിയിച്ചില്ലെന്ന് ഡിസിപി കെ സുദർശൻ. സംഗീത നിശയ്ക്ക് പൊലീസിൻ്റെ അനുമതി വാങ്ങിയിരുന്നില്ല എന്ന് സുദർശൻ പറഞ്ഞു. എന്നാൽ, പൊലീസിനോട് വാക്കാൽ പറഞ്ഞിരുന്നു എന്ന് വൈസ് ചാൻസിലർ പിജി ശങ്കരൻ അറിയിച്ചു. ഔദ്യോഗികമായി അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ചയുണ്ടായി എന്ന് വിസി അറിയിച്ചിരുന്നു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആൾകൂട്ടം പരിപാടി കാണാനെത്തി. അധ്യാപകർ ഉൾപ്പെടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. സംഘാടകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആൾക്കൂട്ട നിയന്ത്രണത്തിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ അഞ്ജലിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദേശിച്ചു.

Related posts

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor

‘ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കില്ല, പിണറായി വിജയന്‍ ഓര്‍ത്താല്‍ നല്ലത്, മോൻസൻ കേസില്‍ ഹൈക്കോടതിയെ സമീപിക്കും: കെ സുധാകരൻ

Aswathi Kottiyoor

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റിന് ഇനി മുതല്‍ അംഗീകൃത പരിശീലകന്‍ നിര്‍ബന്ധം

Aswathi Kottiyoor
WordPress Image Lightbox