• Home
  • Uncategorized
  • തിരുവനന്തപുരത്തെ പ്രളയ പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍; റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താന്‍ നഗരസഭ
Uncategorized

തിരുവനന്തപുരത്തെ പ്രളയ പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍; റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താന്‍ നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുന്ന പ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താനാണ് കൗണ്‍സിലില്‍ തീരുമാനമെടുത്തത്.

അതേസമയം ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള പാലം പണിയാണ് തിരുവനന്തപുരം നഗരത്തെ വെള്ളത്തിൽ മുക്കുന്നതിൽ ഒരു പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നെല്ലിക്കുഴിയിൽ ഊരാളുങ്കൽ നിർമിക്കുന്ന പാലം പണി ഇഴഞ്ഞു നീങ്ങുന്നത് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി. കോസ്മോ ആശുപത്രിയിലടക്കം വെള്ളം കയറാൻ ഇതാണ് കാരണമെന്നാണ് പരാതി.കോസ്മോ, ഗൗരീശപട്ടം, മുറിഞ്ഞപ്പാലം, തേക്കുമൂട് പ്രദേശങ്ങള്‍ ഒന്ന് മഴ പെയ്താൻ വെള്ളത്തിലാണ്. കോസ്മോ ആശുപത്രിയിലും ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഒരു മാസത്തിനിടെ രണ്ട് തവണ വെള്ളം കയറിയത്. ഒരിക്കലുമില്ലാത്തത് പോലെയുള്ള വെള്ളക്കെട്ടിന് കാരണം എന്താണെന്ന ചോദ്യം തട്ടിനിൽക്കുന്നത് നെല്ലിക്കുഴിയിൽ പണിയുന്ന പാലത്തിലാണ്. പട്ടം, ഉള്ളൂർ തോടുകൾ കണ്ണന്മൂലയിൽ വച്ച് ആമയിഴഞ്ചാൻ തോടിൽ ചേരും. അവിടെ നിന്ന് ആക്കുളം കായലിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയാണ് നെല്ലിക്കുഴിയിൽ ആമയിഴഞ്ചാൻ തോടിന് കുറുകെ പാലം പണിയുന്നത്.

Related posts

വിവാഹത്തലേന്ന് തർക്കം; നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അറസ്റ്റ്

ഗർഭിണിയെയും മകനെയും കാണാതായെന്ന് പരാതി; ‘പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയത് കുറിപ്പ് എഴുതി വച്ച ശേഷം’

Aswathi Kottiyoor

എടുക്കാത്ത വായ്പയ്ക്ക് ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങൾക്ക് ജപ്തി നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox